Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly Session

നി​യ​മ​സ​ഭാ സ​മ്മേ​ള​നം: റാ​ഗിം​ഗ് ത​ട​യ​ൽ ബി​ൽ പ​രി​ഗ​ണ​ന​യ്ക്കെത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ റാ​​​ഗിം​​​ഗ് ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ക​​​ടു​​​ത്ത നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ സി​​​ദ്ധാ​​​ർ​​​ഥ് ആ​​​ന്‍റി റാ​​​ഗിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റു​​​ഡ​​​ന്‍റ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ ആ​​​ക്ട്-2026 അ​​​ട​​​ക്ക​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

റാ​​​ഗിം​​​ഗി​​​നു വി​​​ധേ​​​യ​​​രാ​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ടു​​​ത്ത ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണ് വ​​​യ​​​നാ​​​ട് പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ലെ റാം​​​ഗിം​​​ഗി​​​നെത്തു​​​ട​​​ർ​​​ന്നു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ സി​​​ദ്ധാ​​​ർ​​​ഥി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ലു​​​ള്ള​​​ത്.

ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി​​​യ ക​​​ര​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ബി​​​ൽ നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു ശേ​​​ഷം ഒ​​​ന്ന​​​ര​​​മാ​​​സം മു​​​ൻ​​​പ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യും സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ബി​​​ല്ലും ഒ​​​ക്‌ടോബ​​​ർ 12നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തും. ​​​

ഒക്‌ടോബ​​​ർ 12 മു​​​ത​​​ൽ 29 വ​​​രെ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ന്ന​​​ത്. കോ​​​ർ​​​ട്ട് ഫീ​​​സ് ആ​​​ൻ​​​ഡ് സ്യൂ​​​ട്ട്സ് വാ​​​ല്യു​​​വ​​​ബി​​​ൾ ബി​​​ല്ലും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​തോ​​ടൊ​​പ്പം ഏ​​​താ​​​നും ബി​​​ല്ലു​​​ക​​​ൾകൂ​​​ടി നി​​​യ​​​മ​​​മ​​​മാ​​​കാ​​​ൻ എ​​​ത്തു​​​ന്നു​​​ണ്ട്. ​​​ഒക്‌ടോബ​​​ർ12ന് ​​​തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​നം 16 വ​​​രെ തു​​​ട​​​രും. പൂ​​​ജാ അ​​​വ​​​ധി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ആ​​​ഴ്ച അ​​​വ​​​ധി​​​യാ​​​ണ്. തു​​​ട​​​ർ​​​ന്ന് 29 വ​​​രെ സ​​​മ്മേ​​​ള​​​നം തു​​​ട​​​രും.

Latest News

Corehub Up